ഇത് അല്ല നായനാര്‍; ഞങ്ങള്‍ കണ്ട നായനാര്‍ വേറെയാണ്….

  • Post category:news
  • Reading time:1 min read
You are currently viewing ഇത് അല്ല നായനാര്‍; ഞങ്ങള്‍ കണ്ട നായനാര്‍ വേറെയാണ്….

കണ്ണൂര്‍: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാടിനു സമര്‍പ്പിച്ച നായനാര്‍ അക്കാഡമിക്കു മുന്നില്‍ സ്ഥാപിച്ച പ്രതിമ ആരുടേതെന്ന് കണ്ണൂരുകാര്‍. വെളള ജുബ്ബയും കോട്ടും ധരിച്ച് നില്‍ക്കുന്ന നായനാരുടെ ചിത്രമാണ് മാതൃകയായി തെരഞ്ഞടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിരിയും ഭാവവും ശരിയായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം. നായനാരോട് കാട്ടുന്ന അനാദരവായിപ്പോയെന്നാണ് ചില നേതാക്കളടക്കം ആരോപിക്കുന്നത്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ശില്‍പകലാ വിഭാഗം ജയ്പുരില്‍ വച്ചു നിര്‍മ്മിച്ചതാണു വെങ്കല പ്രതിമ.

ഒന്‍പതര അടി ഉയരവും 800 കിലോ തൂക്കവുമുള്ള പ്രതിമ നിര്‍മ്മിക്കുന്നതിനു നേതൃത്വം നല്‍കിയത് തിരുവല്ല സ്വദേശിയും ശില്‍പകലാ വിഭാഗം അധ്യാപകനുമായ ജോണ്‍ കോവൂരാണ്. പ്രതിമ അടിയന്തരമായി മാറ്റി നായനാരോട് ആദരവ് കാട്ടണമെന്നാണ് പാര്‍ട്ടി അണികള്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. മിഴിവ് ലക്ഷ്യമിട്ടാണു നായനാരുടെ ചിത്രം ജയ്പുര്‍ സര്‍വകലാശാലക്കാരെ ഏല്‍പ്പിച്ചത്. നായനാരെ അറിയാത്തവര്‍ നിര്‍മ്മിച്ചതാണു പിഴവിനു കാരണമെന്നാണു വിമര്‍ശനം ഉയരുന്നത്.

0Shares