ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും; ശക്തമായ മഴയ്ക്ക് സാധ്യത

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും; ശക്തമായ മഴയ്ക്ക് സാധ്യത

ഇടുക്കി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. 50000 ലിറ്റര്‍ ജലമാകും പുറത്തേക്കൊഴുകുക. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും ഇടുക്കിയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ഡാം തുറക്കുന്നത്.ചെറുതോണിപ്പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു 2387.64 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 20 അണക്കെട്ടുകളാണ് തുറന്നത്.

0Shares