
ഒക്ടോബര്‍ 26ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു.ഡി.എഫ്. ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.

രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ ഇടുക്കി ജില്ലയിലാണ് യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുക. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
