ഇടത് സ്വതന്ത്രനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് ജയവും ഹൈക്കോടതി റദ്ദാക്കി; കെ.എം ഷാജിയിലൂടെ യു.ഡി.എഫ്നെ തളർത്താൻ നോക്കിയപ്പോൾ അതേനാണയത്തിൽ തിരിച്ചടി കിട്ടി എൽ.ഡി.എഫിന്

  • Post category:news
  • Reading time:1 min read
You are currently viewing ഇടത് സ്വതന്ത്രനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് ജയവും ഹൈക്കോടതി റദ്ദാക്കി; കെ.എം ഷാജിയിലൂടെ യു.ഡി.എഫ്നെ  തളർത്താൻ നോക്കിയപ്പോൾ അതേനാണയത്തിൽ തിരിച്ചടി കിട്ടി എൽ.ഡി.എഫിന്

കൊച്ചി/ തിരുവനന്തപുരം/ കോഴിക്കോട്: ഇടത് സ്വതന്ത്രനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറിയും വ്യക്തിഹത്യയും നടത്തിയെന്ന ഹര്‍ജിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. പിന്നീട് വിധി 30 ദിവസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. മേൽക്കോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന കാരാട്ട് റസാഖിൻ്റെ അപേക്ഷയിലാണ് കോടതി സ്റ്റേ അനുവദിച്ചത്.

ഹൈക്കോടതി വിധി സര്‍ക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുസ്ലീം ലീഗ് എം.എല്‍.എ കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷിച്ചിരുന്ന ഇടതുമുന്നണിക്ക് കാരാട്ട് റസാഖിൻ്റെ ജയം റദ്ദാക്കിയതിലൂടെ വലിയ തിരിച്ചടിയാണുണ്ടായത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത മുസ്‌ലിം ലീഗ് രംഗത്ത് വരികയും ചെയ്തു. കെ.എം ഷാജിയിലൂടെ യു.ഡി.എഫ്നെ തളർത്താൻ നോക്കിയപ്പോൾ അതേനാണയത്തിൽ തിരിച്ചടി കിട്ടിയ അവസ്ഥയിലാണ് എൽ.ഡി.എഫിന് ഈ വിധി.

0Shares