ഇടത് മുന്നണിയുടെ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്തു; പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുത്ത് മുസ്‍ലിം ലീഗ്

  • Post category:news
  • Reading time:1 min read
You are currently viewing ഇടത് മുന്നണിയുടെ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്തു; പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുത്ത് മുസ്‍ലിം ലീഗ്

പൗരത്വനിയമഭേദഗതിക്കെതിരെ എല്‍.ഡി.എഫ് നടത്തിയ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുത്ത് മുസ്‍ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ കെ.എം ബഷീറിനെ ലീഗ് സസ്പെന്‍റ് ചെയ്തു. ലീഗ് പ്രവര്‍ത്തകര്‍ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്തത് വലിയ ഇഷ്യൂ ആക്കേണ്ട എന്ന ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളിയാണ് ലീഗ് നടപടി.

നേരത്തെ പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെ.പി.എ മജീദ് പ്രസ്താവിച്ചിരുന്നു.എല്‍.ഡി.എഫിന്‍റെ മനുഷ്യശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞതിനെ തള്ളി നടപടി ആവശ്യമില്ലെന്നായിരുന്നു എം.കെ മുനീറിന്‍റെ പ്രതികരണം.

പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യശൃംഖലയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത് വിവാദമാക്കേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ആളുകള്‍ പങ്കെടുക്കുന്നത്. യു.ഡി.എഫ് കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നു. കെ. മുരളീധരന്‍റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0Shares