
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇടതുപക്ഷത്തിന്‍റെ പരാജയം സംഘടിത നീക്കത്തിന്‍റെ ലക്ഷണമെന്ന് സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന സി. ദിവാകരന്‍. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാജയം സംഘടിത നീക്കത്തിന്‍റെ ലക്ഷണമാണ്. കാരണം ഇടതുപക്ഷം പരിശോധിക്കണം. മണ്ഡലത്തിലെ തോല്‍വിക്കു കാരണം ശബരിമല മാത്രമല്ല. ശബരിമല പലകാരണങ്ങളില്‍ ഒരു കാരണം മാത്രമാണ്.

ശബരിമല വിഷയത്തിന്‍റെ നിലപാടില്‍ ഇടതുപക്ഷം ചര്‍ച്ച ചെയ്താണു തീരുമാനമെടുത്തത്. അത് പിണറായി വിജയന്‍റെ വ്യക്തിപരമായ തീരുമാനമല്ല. ആദ്യം സുപ്രീം കോടതി വിധി നടപ്പാക്കണമെന്നു പറഞ്ഞത് ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരുമാണെന്നും ദിവാകരന്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ആവേശവും പ്രകടനവും വോട്ടായില്ല. ജനങ്ങളുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം ഇനിയെങ്കിലും ശ്രമിക്കണം. നേതാക്കള്‍ പ്രോട്ടോക്കോള്‍ നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം.
പഴയകാല നേതാക്കള്‍ ജനങ്ങളോടു സംവദിച്ചിരുന്നു. തെറ്റു പറ്റിയാല്‍ അത് ജനങ്ങളോടു തുറന്നുപറയണമെന്നും ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. ഇടതുപക്ഷം സാമൂഹിക വിയഷങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്. ഇതില്‍നിന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വഴിമാറി നടന്നു. അതുകൊണ്ടുതന്നെ അവര്‍ക്കു നേട്ടമുണ്ടായെന്നും ദിവാകരന്‍ കുറ്റപ്പെടുത്തി.
