ആർ എസ് എസ് രാജ്യത്തിന് ആപത്ത് : മുഖ്യമന്ത്രി പിണറായി വിജയൻ.

  • Post category:news
  • Reading time:1 min read
You are currently viewing ആർ എസ് എസ് രാജ്യത്തിന് ആപത്ത് : മുഖ്യമന്ത്രി പിണറായി വിജയൻ.

മംഗളൂരു : ആർ എസ് എസ് എക്കാലവും ജനങ്ങളെ തമ്മിൽ അകറ്റുകയും മത സ്പർദ്ധയും വർഗീയ വിദ്വേഷവും ഉളവാക്കിയ പാരമ്പരൃമുള്ള പ്രസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി പി എം ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ്ദ റാലിയും പൊതു സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർ എസ് എസ് യാതൊരു പങ്കും വഹിച്ചിട്ടില്ലന്നും, സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച ചരിത്രമാണ്  അവരുടേതെന്നും അദ്ദേഹം പറഞ്ഞു.
 
ഭീഷണികൊണ്ട് പിൻവാങ്ങുന്ന സ്വഭാവക്കാരനല്ല താനെന്നും മുഖ്യമന്ത്രി അല്ലെങ്കിൽ പോലും ഈ സമ്മേളനത്തെ അഭിസംബോധന  ചെയ്യാൻ എത്തുമായിരുന്നെന്നും പിണറായി  പറഞ്ഞു. രാജ്യം വെല്ലിവിളി നേരിടുന്ന ഈ സാഹചര്യത്തിൽ മതമൈത്രി കാത്തു സൂക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
0Shares