കാസര്‍കോട്: ഇടതുമുന്നണിയില്‍ പ്രവേശിപ്പിച്ചതില്‍ ആഹ്ലാദം പങ്കിട്ട് നഗരത്തില്‍ ഐ.എന്‍.എല്‍ നടത്തിയ പ്രകടനം അതിരുവിട്ടു. ഗതാഗത തടസമുണ്ടാക്കി പ്രകടനം നടത്തിയതിന് നേതാക്കള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
നേതാക്കളായ മൊയ്തീന് കുഞ്ഞി കളനാട്, അസീസ് കടപ്പുറം, എം.എ ലത്തീഫ്, റഹിം ബെണ്ടിച്ചാല്‍, സുബൈര്‍ പടുപ്പ്, സിദ്ദിഖ് ചേരങ്കൈ, ടി എം എ ജലീല്‍, മുസ്തഫ തോരവളപ്പ് തുടങ്ങി 31 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നിലെ റോഡിലാണ് വ്യാഴാഴ്ച വൈകീട്ട് ഗതാഗത തടസമുണ്ടാക്കിയത്.
ആഹ്ലാദ പ്രകടനം അതിരുവിട്ടു; ഗതാഗത തടസമുണ്ടാക്കിയ ഐ.എന്‍.എല്‍ നേതാക്കള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ കേസ്