കാസര്‍കോട്: പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ബക്രീദ് – ഓണാഘോഷ പരിപാടികള്‍ ലളിതമായിരുന്നുവെങ്കിലും വലിയ ഉല്‍സവമാക്കി മാറ്റി. സംഘടിപ്പിച്ച ഓരോ മല്‍സരങ്ങളിലും ആവേശമുണ്ടായി. അവസാന മല്‍സരമായ കമ്പവലി വീറും വാശിയും കൊണ്ട് മികവുറ്റതാക്കി.
പഞ്ച ഗുസ്തിമല്‍സരം ജില്ലാ പഞ്ചായത്ത്് പ്രസിഡന്റു എ.ജി.സി ബഷീര്‍ കൈരളീ ടിവി റിപോര്‍ട്ടര്‍ സണ്ണി ജോസഫുമായി ഏറ്റുമുട്ടി ഉദ്ഘാടനം നിര്‍വഹിച്ചത് ആഘോഷത്തില്‍ ശ്രദ്ധേയമായി. ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ അഡൂര്‍ വിശ്വകര്‍മ സമിതി കുടുംബാഗങ്ങളുടെ മെഗാ തിരുവാതിരയും നടന്നു. ഇരുപതോളം കറികളും പായസവുമായി ഒരുക്കിയ ഓണ സദ്യയും ഗംഭീരമായി. കാസര്‍കോട്ടെ പ്രസ്‌ക്ലബിലെ നൂറോളം അംഗങ്ങളും കുടുംബാങ്ങളും ആഘോഷത്തില്‍ പങ്കാളികളായി.
മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച ഓണാഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. പി സുരേശന്‍, സണ്ണി ജോസഫ്, രവീന്ദ്രന്‍ രാവണേശ്വരം, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, സുനില്‍ ബേപ്പ്, അഷ്‌റഫ് ഐവ എന്നിവര്‍ സംസാരിച്ചു. വിനോദ് പായം സ്വാഗതവും പത്മേഷ് നന്ദിയും പറഞ്ഞു.
