ആലൂർ കൾച്ചറൽ ക്ലബ് യു.എ.ഇ കമ്മിറ്റി പുനസംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ആലൂർ കൾച്ചറൽ ക്ലബ് യു.എ.ഇ കമ്മിറ്റി പുനസംഘടിപ്പിച്ചു

കാസര്‍കോട്: കലാകായിക സാംസ്കാരിക കാരുണ്യ രംഗത്ത് നിറസാന്നിധ്യമായി മാറിയ നെഹ്‌റു യുവ കേന്ദ്രയുടെ കീഴിൽ രണ്ട് പതിറ്റാണ്ട് കാലത്തോളമായി പ്രവർത്തിച്ചു വരുന്ന ആലൂർ കൾച്ചറൽ ക്ലബ്ബ് കാസര്‍കോട് ജില്ലയിൽ തന്നെ മികച്ച ക്ലബ്ബ്കളിൽ ഒന്നാണ്. നെഹ്‌റു യുവ കേന്ദ്രയുടെ ഭരണഘടനയിലൂന്നി പ്രവർത്തിക്കുന്ന ക്ലബ്ബ് ആലൂരിലും മുളിയാർ പഞ്ചായത്തിൽ തന്നെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ നെത്ര്വതം വഹിച്ചു വരികയാണ്.

എ.ടി.എം എന്ന അപര നാമത്തിൽ അറിയപ്പെടുന്ന എ. ടി മുഹമ്മദിന്‍റെ കീഴിൽ സ്ഥാപിതമായ ആലൂർ കൾച്ചറൽ ക്ലബ്ബ് നാടിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരുത്തമ ഉദാഹരണമാണ്. പല രാഷ്ട്രീയ, സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവർ ക്ലബ്ബിന്‍റെ കീഴിൽ നാടിന്‍റെ നന്മക്കും വളർച്ചക്കും ഒരേ കുടക്കീഴിൽ അണിനിരക്കുന്ന കാഴ്ച്ച മറ്റു ക്ലബ്ബ്കൾക്ക് മാതൃകയാണ് എ. സി. സി.

തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി തൊഴിൽ തേടി യു. എ. യിൽ എത്തിയ എ. സി. സി യുടെ അംഗങ്ങൾ തങ്ങളുടെ ജോലിത്തിരക്കിനിടയിലും യു. എ. യുടെ പല എമിറേസുകളിലായി ജോലി ചെയ്യുന്ന പ്രവർത്തകരെ ഒന്നിച്ചു നിർത്തി ഇവിടെ മണലാരുണ്യത്തിലും നാടിന്‍റെ വികസനത്തിനായി അവർ കൈ കോർത്തു. അതിന്‍റെ ഭാഗമായി 2016 മുതൽ നാട്ടുകാരുടെ കൂട്ടായിമ യു. എ. ഇ ക്രിക്കറ്റ് പ്രീമിയർ ലീഗിലുടെ പ്രശസ്തിയാർജ്ജിച്ചു.

ഇത്തവണത്തെ 2020 പ്രീമിയർ ലീഗ് വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുവാനും അതിലൂടെ സ്വരൂപിക്കുന്ന വരുമാനം പാവങ്ങളുടെ കണ്ണീരൊപ്പാനും അതിലൂടെകാരുണ്യ രംഗത്ത് കാതലായ മാറ്റം വരുത്താനാണ് ഗൾഫ് കമ്മിറ്റി ഉദ്ദേശിക്കുന്നത്.

കമ്മിറ്റി ഭാരാവാഹികൾ: ഇക്ബാൽ അലൂർ ( പ്രസിഡന്റ്), എ. ടി അബ്ദുൾഖാദർ (ജന:സെക്രട്ടറി), ജലാൽ ടി. കെ (ട്രഷറർ), സമീർ ആലൂർ, ടി. കെ മൊയ്‌ദീൻ (വൈ: പ്രസിഡന്റുമാർ), ഷംസുദീൻ എം. കെ , ഷഫീക് ടി. എ (സെക്രട്ടറിമാർ)

0Shares