ആലപ്പുഴയില്‍ അമ്മയും മകളും മരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ആലപ്പുഴയില്‍ അമ്മയും മകളും മരിച്ച നിലയില്‍

ആലപ്പുഴ: നെടുമുടിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരാണ് മരിച്ചത്. വീട്ടിന് സമീപമുള്ള വെള്ളക്കെട്ടിലാണ് ജോളിയേയും മകള്‍ സിജിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വയലില്‍ നിന്ന് മീനെടുക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ മകളെ രക്ഷിക്കുന്നതിനിടെയാണ് അമ്മ മരിച്ചതെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

0Shares