ആലപ്പുഴയിലെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

  • Post category:news
  • Reading time:1 min read
You are currently viewing ആലപ്പുഴയിലെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

വ്യാപാരസ്ഥാപനമായ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ആലപ്പുഴ നഗരത്തിലാണ് സംഭവം. പുലര്‍ച്ചെ രണ്ടേമുക്കാലോടെ വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണ്‍ ഭാഗത്താണ് തീ പിടുത്തമുണ്ടായത്. തുടര്‍ന്ന് സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സിന്റെ 6 യൂണിറ്റുകള്‍ എത്തി അരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ലക്ഷങ്ങളുടെ നഷ്ടമാണ് സ്ഥാപനം കണക്കാക്കുന്നത്. അരി, എണ്ണ, പാത്രങ്ങള്‍ എന്നിവ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീ പടര്‍ന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് തീ പടരുകയുമായായിരുന്നു എന്നാണ് പോലീസിന് നല്‍കിയ വിവരം.

0Shares