ആറു ലക്ഷത്തിലധികം രൂപ ചെലവിൽ സ്‌കൂൾ കലോത്സവ എക്സിബിഷൻ കമാനം ബേക്കൽ കോട്ടയുടെ മാതൃകയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ആറു ലക്ഷത്തിലധികം രൂപ ചെലവിൽ സ്‌കൂൾ കലോത്സവ എക്സിബിഷൻ കമാനം ബേക്കൽ കോട്ടയുടെ മാതൃകയിൽ

കാഞ്ഞങ്ങാട‌്: എല്ലാ അർത്ഥത്തിലും സംസ്ഥാന സ്‌കൂൾ കലോത്സവം ആഘോഷമാക്കുകയാണ് കാസർകോട് ജില്ല. ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുള്ള കേരള സ്കൂൾ കലോത്സവ ചരിത്രത്തിലെ ഏറ്റവും വലുതും ആകർഷകവുമായ കലോത്സവ എക്സിബിഷൻ കമാനമാണ് ഇത്തവണ ഒരുങ്ങിയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ബേക്കൽ കോട്ടയുടെ മാതൃകയിൽ രൂപം നല്‍കിയ കമാനം കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭാ ചെയർമാൻ വി. വി രമേശനാണ് ഉദ്ഘാടനം ചെയ്തത്.

ലാറ്റ് സ്റ്റോൺ നീലേശ്വരം എന്ന സ്ഥാപനമാണ് ആറു ലക്ഷത്തിലധികം രൂപ ചെലവിൽ 80 അടി നീളവും 40 അടി വീതിയും ഒന്നര ടൺ ജിഐ പൈപ്പും നാലായിരത്തിരത്തിലധികം ലാറ്ററൈറ്റ് ടൈൽസും ഒരുടൺ വി ബോർഡും ഉപയോഗിച്ച് കോട്ട തീര്‍ത്തത്. ഇതിനായി 30 തൊഴിലാളികൾ 15 ദിവസം രാവും പകലും ഒരുപോലെ കര്‍മനിരതരായി.

0Shares