
കാസര്‍കോട്: ക്രിയേറ്റ് ഡിസൈന്‍ ബില്‍ഡേഴ്സ് ആൻഡ് ഡവലപ്പേഴ്‌സ് കാസർകോട്ടെ നെല്ലിക്കട്ടയിൽ പണിതുയർത്തുന്ന വില്ല പ്രോജക്ട് നാട്ടുകാരുടെ ശ്രദ്ധയാകർഷിക്കുന്നു. നിലവിൽ പത്തുലക്ഷം രൂപാ മുതൽ മുപ്പത് ലക്ഷം രൂപ വരെയുള്ള വീടുകളാണ് നിർമ്മിച്ചുവരുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ പൂർണ്ണമായി പണികൾ തീർത്ത വീട് ആവശ്യക്കാർക്ക് കൈമാറുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. നിലവിൽ നാല് മാസം കൊണ്ട് പണികഴിപ്പിച്ച വീട് ഇതേരീതിയിൽ കൈമാറിക്കഴിഞ്ഞു.

അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവുമൂലം കെട്ടിടനിർമ്മാണമേഖല ഏകദേശം പൂർണ്ണമായി തന്നെ സ്തംഭിച്ച കാലയളവിൽ പോലും തങ്ങളുടെ ഉത്തരവാദിത്വം പൂർണ്ണമായി വിജയിപ്പിക്കാൻ ഇവർക്കായി. നെല്ലിക്കട്ടയിലെ വില്ലാ പ്രൊജക്ടിൽ നിലവിൽ ഇരുപത്തിയഞ്ചിൽ അധികം വീടുകളാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. “ഇതിൽ ഭൂരിഭാഗവും ഇപ്പോൾ തന്നെ ആളുകൾ ബുക്ക് ചെയ്തുകഴിഞ്ഞു, ബാക്കിയുള്ളവയ്ക്കായി നിരവധിപേർ സമീപിക്കുന്നു” ക്രിയേറ്റ് ഡിസൈന്‍ ബില്‍ഡേഴ്സ് ആൻഡ് ഡവലപ്പേഴ്‌സ് ഉടമ അർഷാദ് ബേർക്ക പറയുന്നു.
ലക്ഷങ്ങള്‍ മുടക്കിയാലും ഒരു വീടിനായി വര്‍ഷങ്ങളോളം കാലതാമസം നേരിടേണ്ടിവരുന്ന സാധാരണക്കാര്‍ക്ക് കൈയ്യിൽ ഒതുങ്ങുന്ന തുകയ്ക്ക് ഗുണനിലവാരമുള്ള മനോഹരമായ വീടുകൾ സമയബന്ധിതമായി ലഭിക്കുന്നു. ക്രിയേറ്റ് ഡിസൈന്‍ ബില്‍ഡേഴ്സ് ആൻഡ് ഡവലപ്പേഴ്‌സ്നെ മറ്റ് ബില്‍ഡേഴ്സ്സിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതാണെന്നാണ് ഇവരിൽ നിന്നും വീടുകൾ വാങ്ങിയിട്ടുള്ളവരുടെ അനുഭവസാക്ഷ്യം.
കയറികിടക്കാനുള്ള വീടിനായി വന്‍തുക മുതല്‍ മുടക്കാൻ ഇല്ലാത്ത സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവിൽ വീട് നിർമ്മിക്കുക എന്നതാണ് ക്രിയേറ്റ് ഡിസൈന്‍ ബില്‍ഡേഴ്സ് ആൻഡ് ഡവലപ്പേഴ്‌സിന്റെ അടുത്ത ലക്ഷ്യം. ഇതിനായി വീടിന്റെ രൂപരേഖ തയ്യാറാക്കികഴിഞ്ഞു. വിത്യസ്ത മോഡലുകളിൽ നിലം ടൈൽ പാകി പൂര്‍ണ്ണമായി പണി കഴിപ്പിച്ച വീട് വെറും ആറുലക്ഷം രൂപയ്ക്ക് ആവശ്യക്കാര്‍ക്ക് ഈ പദ്ധതിയിലൂടെ നിര്‍മ്മിച്ചുനല്‍കും. ഇതിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ക്രിയേറ്റ് ഡിസൈന്‍ ബില്‍ഡേഴ്സ് ആൻഡ് ഡവലപ്പേഴ്‌സ് ഉടമ പറഞ്ഞു.
