ആറുപേരേ കൂടാതെ കുടുംബത്തിലെ മറ്റൊരാളെ കൂടി കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നു; കൂടത്തായി മരണപരമ്പരയില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവും കസ്റ്റഡിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ആറുപേരേ കൂടാതെ കുടുംബത്തിലെ മറ്റൊരാളെ കൂടി കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നു; കൂടത്തായി മരണപരമ്പരയില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവും കസ്റ്റഡിയില്‍

കൂടത്തായില്‍ മരണപരമ്പര നടന്ന വീട്ടിലെ മറ്റൊരാളെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ജോളിയുടെ മൊഴി. കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ജോളി പറഞ്ഞത്. ഇത് രഞ്ജിക്കറിയാമായിരുന്നുവെന്നാണ് വിവരം. എറണാംകുളത്ത് താമസിക്കുന്ന രഞ്ജി അതിനാല്‍ തന്നെ കൂടത്തായിലെ വീട്ടിലേക്ക് വന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ച റോയിയുടെ ഭാര്യയാണ് ജോളി. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു കസ്റ്റഡിയിലെടുത്തത്. രാവിലെ 9.30 ഓടെയാണ് ജോളിയെ കസ്റ്റഡിയിലെടുത്ത്. ജോളിയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്യുകയായിരുന്നു. ജോളിയേയും താമരശ്ശേരി ജ്വല്ലറി ജീവനക്കാരനേയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പോലീസ് ഇപ്പോള്‍ ഷാജുവിനേയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ജോളിയെ ചോദ്യം ചെയ്തതിന് ശേഷമാണ് ജ്വല്ലറി ജീവനക്കാരനായ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്തത്. ജ്വല്ലറിയില്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന സയനേഡിന്‍റെ അംശം പലപ്പോഴായി മാത്യു ജോളിക്ക് നല്‍കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ആറ് പേരുടെ മരണത്തില്‍ ഇയാള്‍ പങ്കാളിയാണോ എന്ന വിവരം പോലീസ് നല്‍കുന്നില്ല. ജോളി ആവശ്യപ്പെട്ട പ്രകാരം ഇത് നല്‍കുകയായിരുന്നു എന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജോളിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.

0Shares