ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.കെ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് കടുത്ത സമ്മര്‍ദ്ദമെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതായി പ്രഖ്യാപിച്ചത് മുതല്‍ പലഭാഗത്തു നിന്നും നിരവധി മാനസീക പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത് എന്ന് ദീപ വ്യക്തമാക്കി. ശശികലാ വിഭാഗത്തിന്റെ ഭാഗത്ത് നിന്നാണ് തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിക്കോണ്ടിരിക്കുന്നതെന്നാണ് ദീപ അറിയിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തന്നെ തടയുകയാണ് പലരുടെയും ലക്ഷ്യമെന്നും അതിനാലാണ് തനിക്ക് നേരെ കടുത്ത സമ്മര്‍ദ്ദം അഴിച്ചു വിടുന്നതെന്നും ദീപ വ്യക്തമാക്കി. ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ കാണാനും അവര്‍ മരിച്ചപ്പോള്‍ അന്ത്യകര്‍മ്മം ചെയ്യാനും ശശികല പക്ഷം ദീപയെയും ബന്ധുക്കളെയും അനുവദിച്ചിരുന്നില്ല. ഫെബ്രുവരിയില്‍ ദീപ യുടെ നേതൃത്വത്തില്‍ ‘അമ്മ ദീപ പേരവൈ’ എന്നപേരില്‍ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ജയലളിതയുടെ മരണത്തോടെ അവര്‍ മത്സരിച്ചിരുന്ന ആര്‍.കെ നഗറില്‍ മത്സരിക്കുമെന്നും ദീപ പ്രഖ്യാപിച്ചിരുന്നു.