ചെന്നൈ: ആര്‍.കെ നഗറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജയലളിതയുടെ മൃതദേഹവും ഉപയോഗിക്കുന്നു. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്തയും വന്നിരിക്കുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം അണ്ണാ ഡി.എം.കെ പനീര്‍ശെല്‍വത്തിന്റെയും ശശികലയുടെ പക്ഷമായി രണ്ടായി പിളര്‍ന്നു. ഇരുവിഭാഗവും തങ്ങളാണ് ജയലളിതയുടെ പിന്‍ഗാമിയെന്ന് തെളിയിക്കാനുള്ള കഠിന ശ്രമം നടക്കുന്നതിനിടെയാണ് ജയലളിതയുടെ മൃതദേഹവുമായി പ്രചരണം നടത്തുന്ന വാര്‍ത്ത പുറത്ത് വന്നത്.

മൃതദേഹം പുറത്തെടുത്താണോ പ്രചരണം നടത്തുന്നതെന്ന അഭ്യൂഹത്തിനൊടുവിലാണ് ഡമ്മി മൃതദേഹവുമായാണ് പനീര്‍ശെല്‍വം വിഭാഗം പ്രചരണം നടത്തുന്നതെന്ന് വാര്‍ത്ത വന്നത്. ജയലളിത മരിച്ചതിന് ശേഷം സംസ്‌കരിക്കുന്നതിന് മുമ്പ് അവരെ കിടത്തിയിരുന്ന അതേ തരത്തിലാണ് ഡമ്മി. ദേശീയ പതാകയും പുതപ്പിച്ചിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വഴിയാണിതെന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.