Trending News





തിരുവനന്തപുരം: കേരളത്തിൻ്റെ 48 -മത് ചിഫ് സെക്രട്ടറിയായി ഡോ. വി.വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. ദർബാർ ഹാളിൽ നടന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിന് ശേഷമാണ് ഡോ. വി.വേണു ചീഫ് സെക്രെട്ടറിയായി ചുമതലയേറ്റത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു.
Also Read
വിരമിക്കുന്ന ഡി.ജി.പി അനിൽ കാന്തിന് സേന നൽകുന്ന വിടവാങ്ങൽ പരേഡ് വെള്ളിയാഴ്‌ച രാവിലെ 7.45ന് പേരൂർക്കട എസ്.പി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്ക് 12ന് പോലീസ് ആസ്ഥാനത്തും നടന്നു.

വൈകിട്ട് അഞ്ചിന് പോലീസ് ആസ്ഥാനത്തെ ധീരസ്‌മൃതിഭൂമിയിൽ പുഷുപചക്രം അർപ്പിച്ച ശേഷം പുതിയ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറി.
പോലീസ് ആസ്ഥാനത്ത് എത്തിയ നിയുക്ത പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മ്രിതിയിൽ ആദരം അർപ്പിച്ച ശേഷം സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പോലീസ് മേധാവിയിൽ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേറ്റു.

Sorry, there was a YouTube error.