ആര്‍.എസ്.എസ് നേതാവിന്റെ കൊലവിളി; മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം.

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസ് നേതാവിന്റെ കൊലവിളി; മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം.

ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രകോപനപരമായ പ്രസംഗവുമായി ആര്‍.എസ്.എസ് നേതാവ് രംഗത്ത്. പിണറായിയുടെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ഡോ.ചന്ദ്രാവത് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന പൊതുപരിപാടിക്കിടെ എം. പി ചിന്താമണി മല്വിയ, എം.എല്‍.എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചന്ദ്രാവതിന്റെ വിവാദ പ്രസംഗം.

കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സി.പി.എം ആക്രമണം നടത്തുന്നുവെന്ന ആരോപണത്തിനിടെയാണ് പിണറായിയുടെ തലവെട്ടാന്‍ ചന്ദ്രാവത് ആഹ്വാനം ചെയ്തത്. തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റാണെങ്കിലും പണം നല്‍കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം. മംഗളൂരുവില്‍ ആര്‍എസ്എസിനെതിരേ പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. മുസോളിനിയുടെ പാത പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

0Shares