ആര്‍.എസ്.എസിനെ സഹായിക്കുന്നു; എന്‍.എസ്.എസ്സിനെതിരെ കോടിയേരി

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസിനെ സഹായിക്കുന്നു; എന്‍.എസ്.എസ്സിനെതിരെ കോടിയേരി

തിരുവനനന്തപുരം: നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് സര്‍ക്കാരിൻ്റെ ശ്രമമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിൻ്റെ കലാപശ്രമങ്ങള്‍ക്ക് സഹായകരമാകുന്ന നിലപാടാണ് എന്‍.എസ്.എസ് കൈക്കൊള്ളുന്നത്. സുകുമാരന്‍ നായര്‍ ആര്‍.എസ്.എസ്സിന് ഉത്തേജനം നല്‍കുകയാണ്. ഈ നിലപാട് എന്‍.എസ്.എസ് തിരുത്തണമെന്നും കോടിയേരി പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസികളുടെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെയും സംഘപരിവാര്‍ സംഘടനകളെയും സഹായിക്കുന്നതിനും തുല്യമാണെന്നും കോടിയേരി പ്രസ്താവനയില്‍ വ്യക്തമാക്കി. വിശ്വാസത്തിന്റെ പേരുപറഞ്ഞുള്ള എന്‍.എസ്.എസിൻ്റെ പടയൊരുക്കം ആര്‍.എസ്.എസിനെ സഹായിക്കാന്‍ മാത്രമേ ഇടയാക്കുകയുള്ളുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

0Shares