
തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്എസ് പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റ് മരിച്ചു. ആർ.എസ്എസ് പ്രവർത്തകൻ നെന്മിനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ ആക്രമികൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലുവര്‍ഷം മുമ്പ് സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
