ആര്‍.എം.പി.ഐ വോട്ടുകള്‍ സി.പി.എമ്മിന് ലഭിച്ചെന്ന് പി.ജയരാജന്‍; ചന്ദ്രശേഖരന്‍റെ ചോര വീണ കൈക്ക് ഒരു ആര്‍.എം.പി.ഐ പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്ന് കെ.കെ രമ

  • Post category:news
  • Reading time:1 min read
You are currently viewing ആര്‍.എം.പി.ഐ വോട്ടുകള്‍ സി.പി.എമ്മിന് ലഭിച്ചെന്ന് പി.ജയരാജന്‍; ചന്ദ്രശേഖരന്‍റെ ചോര വീണ കൈക്ക് ഒരു ആര്‍.എം.പി.ഐ പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്ന് കെ.കെ രമ

വടകര: വടകര മണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി.ഐ വോട്ടുകള്‍ സി.പി.എമ്മിനാണ് ലഭിച്ചതെന്ന ഇടത് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ. ചന്ദ്രശേഖരന്‍റെ ചോര വീണ കൈക്ക് ഒരു ആര്‍.എം.പി പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്നായിരുന്നു രമ പറഞ്ഞത്.

സി.പി.എമ്മിന് ആര്‍.എം.പിയുടെ വോട്ടുകള്‍ കിട്ടിയെന്ന ജയരാജന്‍റെ വീരവാദം പരാജയഭീതി കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും കെ.കെ രമ പറഞ്ഞു. ആര്‍.എം.പിയുടെ വോട്ടുകളൊക്കെ കൈപ്പത്തിചിഹ്നത്തില്‍ കുത്തിക്കാന്‍ കഴിയുമെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. അതുമാത്രമല്ല, ആര്‍.എം.പിയിലുള്ള ചിലരെല്ലാം എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആര്‍.എം.പിയുടെ സ്ഥാപക നേതാവ് പറഞ്ഞിട്ടുള്ള അതിന്‍റെ ഉദ്ദേശവും ലക്ഷ്യവുമൊക്കെ തകര്‍ക്കുന്നതാണ് അവരുടെ ഈ നിലപാട് എന്ന് അവര്‍ക്കിടയില്‍ തന്നെ ശക്തമായി അഭിപ്രായമുണ്ടെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്.

0Shares