കാസര്‍കോട്: ആര്‍ഭാടമില്ലാതെയാണ് വിവാഹം നടന്നത്. തീര്‍ത്തും കമ്മ്യൂണിസ്റ്റ് വിവാഹം. എന്നാല്‍ മന്ത്രിപ്പടയൊന്നടങ്കം കല്യാണം കൂടാന്‍ കാസര്‍കോട്ടെത്തി. മന്ത്രി ഇ. ചന്ദ്രശേഖരന്റെ മകള്‍ നീലി ചന്ദ്രന്റെ വിവാഹത്തിലാണ് മന്ത്രിപ്പടയെത്തിയത്. രാവിലെ ഒന്‍പതുമണിക്കാണ് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വിവാഹം നടന്നത്. ചെമ്മട്ടം വയലിലെ വിഷ്ണുവാണ് വരന്‍.
മന്ത്രിമാരും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരുമടക്കം മൂവായിരത്തോളം പേര്‍ മംഗള മുഹൂര്‍ത്തത്തിനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ ശൈലജ, ഡോ. തോമസ് ഐസക്, എ.കെ ബാലന്‍, എ.സി മെയ്തീന്‍, ടി.പി.രാമകൃഷ്ണന്‍, കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, കെ രാജു തുടങ്ങിയവരും കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കളും നവവരന്മാരെ ആശിര്‍വദിക്കാനെത്തി.
ആര്‍ഭാടമില്ലാതെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ്റെ മകളുടെ വിവാഹം