ആരോഗ്യ രംഗത്തെ കാസര്‍കോട് റിപ്പോര്‍ട്ട് മന്ത്രി ഇ ചന്ദ്രശേഖരന് സമര്‍പ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ആരോഗ്യ രംഗത്തെ കാസര്‍കോട് റിപ്പോര്‍ട്ട് മന്ത്രി ഇ ചന്ദ്രശേഖരന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യ ശില്‍പശാലയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ‘കാസര്‍കോടിനൊരിടം’ പ്രതിനിധി ഡോ.ഷമീം കൈമാറി. ജില്ലയിലെ നിലവിലെ ആരോഗ്യ സ്ഥിതിയും പരിഹാര നിര്‍ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് ഡോ.ഷെമീമിന്റെ നേതൃത്വത്തില്‍ വിശദ പഠനത്തിന് ശേഷമാണ് തയാറാക്കിയത്. നേരത്തെ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി ബഷീര്‍ വഴി ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. ശിഹാബ് കെജെ മൊഗര്‍, അസ്രീദ് എ.കെ, അഹ്റാസ് അബൂബക്കര്‍, കെ.പി.എസ് വിദ്യാനഗര്‍, ജുനൈദ് ഇബ്രാഹിം പി.പി സംബന്ധിച്ചു.

0Shares