
ചെർക്കള:ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രതസെമിനാർ നടത്തി. ആരോഗ്യം, പഞ്ചായത്ത്, കൃഷി, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ,വിദ്യാഭ്യാസം തുടങ്ങിയവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അവരുടെ വകുപ്പുകൾ’മുഖേന നടത്തുന്ന ആരോഗ്യ ജാഗ്രതപരിപാടികൾ വിശദീകരിച്ചു.

ചെങ്കള ഗ്രാമ പഞ്ചായത്തിൽ പകർച്ച വ്യാധികൾ ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആരോഗ്യസ്ഥിരംസമിതി ചെയർപേഴ്സൺ ഹാജിറ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ട്ർ ബി. അഷറഫ് സ്വഗതം പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാഹിദ കടവത്ത്, റഷീദ കാദർ, സഫിയ, താഹിർ, ജയശ്രീ, ഓമന, നാസർ, അഫിസ് ഷാഫി,എന്നിവർ പ്രസംഗിച്ചു.
