ആരെന്തു പറഞ്ഞാലും പാലാരിവട്ടം പാലം തകര്‍ന്നില്ലേ? ഒക്ടോബര്‍ 10 വരെ പാലം പൊളിക്കരുതെന്ന് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ആരെന്തു പറഞ്ഞാലും പാലാരിവട്ടം പാലം തകര്‍ന്നില്ലേ? ഒക്ടോബര്‍ 10 വരെ പാലം പൊളിക്കരുതെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ലോഡ് ടെസ്റ്റ് നടത്താതെ പൊളിക്കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

പാലം പൊളിക്കലുമായുള്ള മറ്റ് നടപടികള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരെന്തു പറഞ്ഞാലും പാലാരിവട്ടം പാലം തകര്‍ന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പാലം നിര്‍മിതിയില്‍ അഴിമതിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. മേല്‍പ്പാലത്തില്‍ രൂപപ്പെട്ട വിള്ളലുകളുടെ യാഥാര്‍ഥ്യം കണ്ടെത്താതെയാണ് പൊളിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് എന്‍ജിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു.

0Shares