ആമിയില്‍ ചങ്ങമ്പുഴയായി ഒരു കാസര്‍കോട്ടുകാരന്‍; ഒറ്റസീനിലുള്ള നാലപ്പാട്ടെ കഥാപാത്രം ആസ്വാദകരുടെ കയ്യടി നേടിക്കഴിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing ആമിയില്‍ ചങ്ങമ്പുഴയായി ഒരു കാസര്‍കോട്ടുകാരന്‍; ഒറ്റസീനിലുള്ള നാലപ്പാട്ടെ കഥാപാത്രം ആസ്വാദകരുടെ കയ്യടി നേടിക്കഴിഞ്ഞു

കാസര്‍കോട്: നാടകത്തിന് വേണ്ടി ജീവിതം സമര്‍പിക്കപ്പെട്ട കാസര്‍കോട്ടെ കലാകാരന്’ആമി’യിലും വേഷം. നാടകങ്ങളിലൂടെ ശ്രദ്ധേയനായ നവജിത് നാരായണനാണ് (29) ചങ്ങമ്പുഴയായി എത്തിയത്. നാലപ്പാട്ടെ കുടുംബവീട്ടിലേക്ക് വരുന്ന സീനാണ് കമലിന്റെ ഈ സിനിമയില്‍. ഒറ്റസീനിലുള്ള ചങ്ങമ്പുഴ കൃഷ്ണപിള്ള ആസ്വാദകരുടെ കയ്യടി നേടിക്കഴിഞ്ഞു.അരങ്ങും അഭിനയവും പുത്തരിയല്ല നവജിത്തിന്. അമ്മ വല്‍സലാ നാരായണന്റെ നടനം കണ്ടാണ് ബാല്യത്തില്‍ വളര്‍ന്നത്. പയ്യന്നൂര്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് സര്‍വകലാശാലാ കലോത്സവത്തില്‍ രണ്ടുതവണ മികച്ച നടനായി. ഇതിനുശേഷമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ഇതുവരെ 60-ഓളം നാടകങ്ങളില്‍ അഭിനയിച്ചു. 20 നാടകങ്ങള്‍ സംവിധാനം ചെയ്തു.ഭഗത് സിങ്ങിന്റെ ജീവിതം ആധാരമാക്കി അരങ്ങിലെത്തിച്ച ഭഗത്സിങ് എന്ന ഏകപാത്ര നാടകം 300 വേദികള്‍ പിന്നിട്ടു. അമ്മയെ നായികയാക്കി സംവിധാനം ചെയ്ത ഷര്‍മിള ഏറെ ശ്രദ്ധനേടിയിരുന്നു. നീന, എന്ന് നിന്റെ മൊയ്തീന്‍, കുമ്പസാരം തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു. പോരാട്ടം, ലില്ലി എന്നിവയാണ് പുറത്തു വരാനിരിക്കുന്ന ചിത്രങ്ങള്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രവുമായി എത്തുന്നു. നീലേശ്വരം മടിക്കൈ സ്വദേശിയാണ്. ഭാര്യ: ഗ്രീഷ്മാ ഗോപി.

0Shares