ആനയുടെ അടിയിൽപെട്ട് പാപ്പാന് ദാരുണ അന്ത്യം: അപകടം ആനയെ കുളിപ്പിക്കുന്നതിനിടെ

  • Post category:news
  • Reading time:1 min read
You are currently viewing ആനയുടെ അടിയിൽപെട്ട് പാപ്പാന് ദാരുണ അന്ത്യം: അപകടം ആനയെ കുളിപ്പിക്കുന്നതിനിടെ

കോട്ടയം: ആനയുടെ അടിയിൽപെട്ട് പാപ്പാന് ദാരുണ അന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശി പാപ്പാന്‍ അരുണ്‍ പണിക്കർ ണ് മരിച്ചത്. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപകടം. ആനയോട് പാപ്പാൻ കിടക്കാന്‍ ആവശ്യപ്പെടുകയും ആന കിടക്കുകയും ചെയ്തു. ഈ സമയം ആനയുടെ അടിയിൽ കാല് തെന്നി വീഴുകയായിരുന്നു പാപ്പാൻ.

അപകടം നടന്നയുടൻ മറ്റുള്ള പാപ്പാൻമാർ എത്തി ആനയെ എഴുനേൽപ്പിച്ച് പാപ്പാനെ ഉടൻ ആശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകട ദൃശ്യം സമീപത്തെ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. ഒരു വർഷം മുമ്പാണ് അരുൺ ഒന്നാം പാപ്പനായി ഭാരത് വിശ്വനാഥൻ എന്ന ആനയുടെ ചുമതല ഏറ്റടുത്തത്. ആന അപകടകരനല്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്.

0Shares