ചെമ്മനാട്: ചരിത്രത്തിലാദ്യമായി കലോത്സവ മൈം അവതരണത്തില്‍ പ്രത്യേക ശൈലി പുലര്‍ത്തി ടീം കാണികളെ കൈയിലെടുത്തു. തിങ്ങിനിറഞ്ഞ വേദിയില്‍ മൂകാഭിനയത്തിലും ചെമ്മനാട് എച്ച്.എസ്.എസ് വിജയം കൈവരിച്ചു. മനുഷ്യരാശിയുടെ രക്ഷക്കായി മനുഷ്യന്‍ കണ്ടുപിടിക്കുന്ന ഓരോ ആധുനിക ഉപകരണങ്ങളിലൂടെയും വിപരീത ഫലമായിരിക്കും മനുഷ്യര്‍ക്ക് ലഭിക്കുമെന്ന ചിന്തയാണ് മൂകാഭിനയ സംഘത്തിന് പറയാനുണ്ടായിരുന്നത്. ആയുധങ്ങളും യുദ്ധ വാഹനങ്ങളും ലോകത്തെ നാശത്തിലേക്ക് എത്തിച്ചു നില്‍ക്കുന്ന സമകാലീകത തന്മയിത്തതോടെ വിദ്യാര്‍ഥികള്‍ അഭിനയിച്ചു. സ്വയം രക്ഷയെക്ക് എന്ന രീതിയല്‍ നിര്‍മിച്ചവ ചിലപ്പോള്‍ നമ്മുടെ നാശത്തിന് വഴിതെളിയിക്കുമെന്ന പാഠം കൂടി ഈ മൂകാഭിനയം പറയുന്നു. അര്‍ഫാനാണ് ടീം നായകന്‍. അര്‍ഷാദ്, തന്‍വീര്‍, സാദത്ത്, ഷാനിബ്, കബീര്‍, ഷബാബ് എന്നിവരാണ് അഭിനയിച്ചത്.
സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം സുവോളജി അധ്യാപകനായ ജിജി തോമസാണ് ടീമിന്റെ പരിശീലകന്‍. 2010 ലെ സംസ്ഥാന കലോത്സവത്തില്‍ ഇദ്ദേഹം പരിശീലിപ്പിച്ച ഇതേ ടീമിനായിരുന്നു സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം. കഴിഞ്ഞ 18 വര്‍ഷമായി സ്വന്തം സ്‌കൂളിലെ ടീമിന്റെ പരിശീലകനായി പ്രവര്‍തതിക്കുകയാണ്. വേദിയില്‍ മൈം തുടങ്ങാന്‍ വൈകിയെങ്കിലും പിന്നീട് ഇടവേളകളില്ലാതെ മത്സരം നടന്നതിനാല്‍ കാഴ്ചക്കാര്‍ക്ക് മുഷിഞ്ഞില്ല.
ആധുനിക സാങ്കേതിക ഒരുദുരന്തം; മൂകാഭിനയത്തിലും ചെമ്മനാട് തന്നെ