
കാസർകോട്: കണ്ണൂർ ഡെന്റൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോക്ടർ അജയ് ഭട്ടിന്റെ കീഴിൽ, കാസർകോട് നുള്ളിപ്പാടിയിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ‘ഡോക്ടേഴ്സ് ഡെന്റൽ കെയർ’ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പല്ലുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും നൂതന ചികിത്സാരീതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സേവനങ്ങളാണ് ഡോക്ടേഴ്സ് ഡെന്റൽ കെയർ’ന്റെ പ്രത്യേകത.

മോണരോഗ വിദഗ്ദൻ, ഡെന്റൽ ലേസർ, ഡെന്റൽ ഇമ്പ്ലിമെൻറ് സ്പെഷ്യലിസ്റ്റ് എന്നീ നിലകളിൽ ഡോ. അജയ് ഭട്ട് പ്രശസ്തനാണ്. ഡോക്ടേഴ്സ് ഡെന്റൽ കെയറിൽ ഡോ. അജയ് ഭട്ടിന് പുറമെ, പല്ലുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡെന്റൽ രംഗത്തുള്ള പഴയ ചികിത്സാരീതിയായ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചകിത്സാരീതിയിൽ നിന്നും വിഭിന്നമായി ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്താൽ സമയനഷ്ടം, പണനഷ്ടം എന്നിവ ഒഴിവാക്കിയുള്ള ചികിത്സാരീതിയാണ് പിന്തുടരുന്നത്.
