ആദൂരിലെ വനത്തില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:2 mins read
You are currently viewing ആദൂരിലെ വനത്തില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ആദൂരിലെ വനത്തില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയയിലെ പതിനേഴാം മൈലിനടുത്ത ആലംന്തടുക്ക വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസുപ്രായമുണ്ട്. നാലുദിവസം പഴക്കമുണ്ട്. അഴുകി മുഖം വികൃതമായ നിലയിലായിരുന്നു. വിറകിനായി ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ കാട്ടിലെത്തിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലിസെത്തി മൃതദേഹം പരിശോധിച്ചു. ധരിച്ച ഷര്‍ട്ടിലെ മരുന്നു വാങ്ങിയ കടലാസ് കുറിപ്പില്‍ ഭാസ്‌കരനെന്ന വിലാസമുണ്ട്. കുമ്പളയിലേയും നീലേശ്വരത്തെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നടത്തിയതായി രേഖകളും കണ്ടെടുത്തു. അതേസമയം പോലിസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയം പാലയിലെ മാത്തച്ചന്‍ എന്ന ആളെയും സംശയിക്കുന്നു. പ്രദേശത്ത് റബര്‍ ടാപ്പിങ് ജോലിക്കെത്തുന്ന ആളെയും നാട്ടുകാര്‍ക്ക് സംശയുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായ് കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.

വായനക്കാര്‍ക്കായുള്ള പ്രതിവാര സമ്മാന പദ്ധതി(ജുലൈ 29)

ഈ ആഴ്ചയിലെ ക്വിസ് മല്‍സരത്തിലെ ചോദ്യം

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്?

A) ഡി.വി സദാനന്ദ ഗൗഡ

B) അല്‍ഫോണ്‍സ് കണ്ണന്താനം

C) കിരണ്‍ റിജ്ജു

D) നിര്‍മലാ സീതാരാമന്‍

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; എല്ലാദിവസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്ക് എളുപ്പം ഉത്തരം നല്‍കാന്‍ സാധിക്കും. ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 29 നു രാത്രി 12 നകം അയക്കണം. 30 നു വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്‌കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.

കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; അഷറഫ് റഹ്മാന്‍, നാലാംമൈല്‍, കാസര്‍കോട്

0Shares