
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആരോപണം. സ്വന്തം മകളെ പീഡിപ്പിച്ചതായി മാതാപിതാക്കളും രംഗത്ത് വന്നതോടെ കോൺഗ്രസ് നേതാവ് ഒ.എം ജോര്‍ജ്ജ് ഒളിവിൽ പോവുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ജോർജിന് പങ്കുള്ളതായി കണ്ടെത്തി. ഇതോടെ ഒളിവിൽ പോയ ജോർജിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഇതിന് പിന്നാലെയാണ് ജോർജ് കീഴടങ്ങിയത്.
സംഭവത്തിൽ വെട്ടിലായത് വയനാട് കോൺഗ്രസ് ഘടകമാണ്. അതിനാൽ തന്നെ നേതാവിനെ രക്ഷിക്കാൻ അണിയറയിൽ നീക്കം നടക്കുകയാണെന്നാണ് വിവരം. കേസ് ജോർജിൽ മാത്രം ഒതുക്കി തീർക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് ആരോപണവും ഉയർന്നു. ജോർജിന് പിന്നിൽ പണം വാഗ്ദാനം ചെയ്ത് ഐ.എന്‍.ടി.യു.സി നേതാവ് ഉമ്മർ രംഗത്തുള്ളതായും ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നു.