ആത്മാവിനെ വേര്‍പ്പെടുത്തി അതീന്ദ്രീയ സിദ്ധി കൈവരിക്കാനാണ് കേഡല്‍ ശ്രമിച്ചത്: പൈശാചിക കൊലയ്ക്ക് പിന്നില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍.

  • Post category:news
  • Reading time:2 mins read
You are currently viewing ആത്മാവിനെ വേര്‍പ്പെടുത്തി അതീന്ദ്രീയ സിദ്ധി കൈവരിക്കാനാണ് കേഡല്‍ ശ്രമിച്ചത്: പൈശാചിക കൊലയ്ക്ക് പിന്നില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍.

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് സാത്താന്‍ സേവയിലെ ആസ്ട്രല്‍ പ്രൊജക്ഷനുവേണ്ടിയെന്ന് കേഡലിന്റെ മൊഴി. എന്നാല്‍ ആരോടും സംസാരിക്കാത്ത, പുറത്തിറങ്ങിയാല്‍ തന്നെ മുഖം കുനിച്ച് മാത്രം നടക്കുന്ന കേഡല്‍ ഉറ്റവരെ സാത്താന്‍ സേവയ്ക്കായി മൃഗീയമായി കൊലപ്പെടുത്തി എന്ന് വിശ്വസിക്കാന്‍ ഇപ്പോഴും സാധ്യമല്ല. അച്ഛനും മകനും എന്നതിലുപരി ഉറ്റ സുഹൃത്ത്ക്കളെ പോലയാണ് കേഡലും പ്രൊഫ. രാജ് തങ്കവും പെരുമാറിയത്. ഇങ്ങനെയുള്ള ആള്‍ അച്ഛനെ മഴുകൊണ്ട് തലയ്ക്കടിച്ച് വെട്ടിനുറുക്കി കത്തിച്ച് ചാരമാക്കുമെന്ന് ആരും കരുതുന്നില്ല. മഴുകൊണ്ട് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് കേഡല്‍ പറയുന്നുണ്ടെങ്കിലും ചെറിയൊരു ശബ്ദം പോലും പുറത്ത് കേഴ്ക്കാന്‍ സാധിക്കുന്ന വീട്ടിനുള്ളില്‍ നാലുപേരെ കൊലപ്പെടുത്തുമ്പോള്‍ ഒരു ശബ്ദം പോലും വരാത്തതും സംശയിക്കേണ്ടിയിരിക്കുന്നു. കൊലയ്ക്ക് ശേഷം രണ്ട് ദിവസം മൃതദേഹങ്ങള്‍ക്കൊപ്പമായിരുന്നു കേഡല്‍ കഴിഞ്ഞിരുന്നത്. പുറത്തുനിന്നും ഷവര്‍മ്മയും ബിരിയാണിയും വാങ്ങി മൃതദേഹങ്ങളുള്ള മുറിയില്‍ നിന്നും തന്നെയാണ് കേഡല്‍ ഭക്ഷണം കഴിച്ചത്. ഇത്രയും പൈശാചിക മനോഭാവം കേഡലിന്റെ ഭാഗത്ത് നിന്നും ഉണ്ടായതില്‍ പോലീസുകാരെ പോലും അത്ഭുതപ്പെടുത്തുന്നു.

ശരീരത്തില്‍ നിന്നും മനസ്സിനെ വേര്‍പ്പെടുത്തി മറ്റൊരു ലോകത്തെത്തിക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയുള്ള കൊലപാതകമാണിതെന്ന് പ്രതി ആദ്യമേ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേഡല്‍ പറഞ്ഞിരുന്നത്. അതിനാല്‍ പ്രതിയെ ചോദ്യം ചെയ്യുന്നവരുടെ സംഘത്തില്‍ കൂട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ദനായ മോഹന്‍ റോയിയെ കൂടെ ഉള്‍പ്പെടുത്തിയിരുന്നു. നമുക്ക് തൃപ്തികരമായ രീതിയില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന സ്ഥാനത്തിലിരുന്ന് കൊണ്ട് നമ്മുടെ ആത്മാവിനെ മറ്റൊരു ലോകത്തെത്തിക്കുന്ന വഴിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ആസ്ട്രല്‍ പ്രാജക്ഷന്‍ വഴി ആതീന്ദ്രീയ സ്വഭാവം കൈവരുമെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇതിലൂടെ നമുക്ക് സ്വന്തം ഇഷ്ടപ്രകാരം ആസ്ട്രല്‍ ബോഡിയെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്താം. ഇങ്ങനെ വേര്‍പ്പെടുത്തുന്ന ആത്മാവിലൂടെ നമ്മുടെ തന്നെ സൂക്ഷശരീരം കാണാന്‍ സാധിക്കും. എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ സാധിക്കും. എന്നാല്‍ കൊലപാതകത്തിലൂടെ ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്യുന്ന കാര്യം ഇതുവരെയും ആരും ചര്‍ച്ചചെയ്യാത്തതാണ്.

സാത്താന്‍ സേവയെക്കുറിച്ച് പലതും കേഡലിന് അറിയാമെന്ന് കേഡലിന്റെ പരസ്പര വിരുദ്ധമായ മൊഴിയിലൂടെ അറിയാന്‍ സാധിക്കുന്നുണ്ട്. അതീന്ദ്രീയ സിദ്ധി ലഭിച്ചവര്‍ക്ക് ആസ്ട്രല്‍ ലോകത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കേഡല്‍ എങ്ങനെയാണ് സാത്തന്‍ സേവയില്‍ ആകൃഷ്ടനായതെന്ന് ഇപ്പോഴും ദുരൂഹമാണ്. എന്നാല്‍ കൊലപാതകത്തിലൂടെ എങ്ങനെ ആസ്ട്രല്‍ പ്രൊജക്ഷന് സാധ്യമാവും എന്നാണ് പോലീസിന്റെ സംശയം. മൃതദേഹങ്ങള്‍ക്ക് തീയ്യിട്ട് വീട്ടില്‍ നിന്നും ഒളിവില്‍ പോയ കേഡല്‍ തിരികെ തിരുവനന്തപുരത്ത് എത്തിയത് എന്തിനാണെന്ന ചോദ്യം ബാക്കി കിടക്കുന്നു. ചെന്നൈയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് പിറ്റേന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു വരുമ്പോഴാണ് കേഡലിനെ പോലീസ് അറസ്റ്റ് ചെയ്ത്. എന്തിനാണ് ഇയാള്‍ ചെന്നൈയിലേക്ക് പോയതെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

0Shares