തിരുവനന്തപുരം: കാട്ടാക്കടയില്‍ വില്ലിടുംപാറയില്‍ ഹോളോ ബ്രിക്ക്‌സ് കമ്പനിക്കെതിരെ സമരം. സമരത്തിൽ ആത്മഹത്യ ഭീഷണിയുമായി ഒരാൾ മരത്തിനു മുകളിൽ കയറി. ഇയാളുടെ ഭാര്യ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് നിൽക്കുകയാണ്.

സ്ഥലത്ത് സമരക്കാരും നാട്ടുകാരും പോലീസും ഉണ്ട്. മാസങ്ങളായി നാട്ടുകാർ ഇവിടെ സമരം നടത്തുകയാണ്.പഞ്ചായത്ത് അനുമതി നൽകിയത് നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് എന്നും നാട്ടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ ആണെന്നും സമരക്കാർ പറയുന്നു.