
വടകര(കോഴിക്കോട്): വെള്ളിയാഴ്ച പുലര്‍ച്ചെ വടകരയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞു വീശിയ കാറ്റില്‍ 14 വീടുകള്‍ തകരുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. നഗര പരിധിയിലെ പൂവാടന്‍ ഗേറ്റ്, പഴങ്കാവ്, ചോറോട് വില്ലേജ് പരിധിയിലുമാണ് വീടുകള്‍ തകര്‍ന്നത്. വടകര വില്ലേജില്‍ 9 വീടുകളും, ചോറോട് 5 വീടുകളും ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണാണ് വീടുകളെല്ലാം തകര്‍ന്നത്.
റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. മൊത്തം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നിട്ടുണ്ട്. ഇത് മൂലം മണിക്കൂറകളോളം ഈ പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു. നാശനഷ്ട്ടമുണ്ടായ സ്ഥലങ്ങള്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.