ആഘോഷം, ആവേശം, പുരുഷാരം; സംസ്ഥാന സ്കൂള്‍ കലോത്സവ പതാക ഉയർത്താനുള്ള കൊടിമരം പ്രധാനവേദിയിൽ ഉയർന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആഘോഷം, ആവേശം, പുരുഷാരം; സംസ്ഥാന സ്കൂള്‍ കലോത്സവ പതാക ഉയർത്താനുള്ള കൊടിമരം  പ്രധാനവേദിയിൽ ഉയർന്നു

കാസര്‍കോട്: ആയിരക്കണക്കിന് വരുന്ന ജനങ്ങളെ സാക്ഷിയാക്കി ആവേശം വാനോളം ഉയര്‍ത്തി സംസ്ഥാന കലോത്സവ പതാക ഉയർത്താനുള്ള കൊടിമരം കാസര്‍കോട് ജില്ലയിലെ ഐങ്ങോത്തെ പ്രധാനവേദിയിൽ ഉയർന്നു. ജില്ലയില്‍ നടക്കുന്ന അറുപതാമത‌് സ‌്കൂൾ കലോത്സവത്തിന്‍റെ ചരിത്ര മുഹൂര്‍ത്തത്തിനെ വരവേല്‍ക്കാന്‍ ഉപ്പിലിക്കൈ ഗവ. ഹയർസെക്കൻഡറി സ‌്കൂൾ മുതൽ ഐങ്ങോത്ത‌് വരെ പാതയോരങ്ങളിൽ ജനങ്ങള്‍തടിച്ചുകൂടി.

അയ്യായിരത്തോളം വരുന്ന വനിതകൾ ഘോഷയാത്രയെ അനുഗമിച്ചു. ഇതോടൊപ്പം കുടുംബശ്രീ യൂണിറ്റുകളും പുരുഷ സ്വയംസഹായ സംഘങ്ങളും ജനങ്ങളും ഘോഷയാത്രയോടൊപ്പം അണിചേര്‍ന്നപ്പോള്‍
മുത്തുക്കുടയും നാസിക‌് ബാൻഡ‌്, ചെണ്ടമേളം, വിവിധ ദൃശ്യങ്ങൾ, വേഷങ്ങൾ, വർണബലൂണുകൾ എന്നിവ ഘോഷയാത്രയെ വർണാഭമാക്കി.

ഉപ്പിലിക്കൈ ഗവ. ഹയർസെക്കൻഡറി സ‌്കൂളിൽനിന്ന‌് കാഞ്ഞങ്ങാട‌് നഗരസഭാചെയർമാൻ വി. വി രമേശൻ കൊടിമരം ഏറ്റുവാങ്ങി. സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴുന്നോറടി സ്വരലയ ക്ലബ‌് പ്രവർത്തകരാണ‌് കൊടിമരം നിർമിച്ചത‌്. കലോത്സവം നടക്കുന്ന ഐങ്ങോത്തെ പ്രധാനവേദിയിൽ മന്ത്രി ഇ. ചന്ദ്രശേഖഖരൻ നഗരസഭാചെയർമാൻ വി. വി രമേശനിൽനിന്ന‌് കൊടിമരം ഏറ്റുവാങ്ങി. വരുന്ന 28ന‌് രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പതാക ഉയർത്തും.

0Shares