ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു. ചമ്പക്കുളം ഗവ. ആശുപത്രിക്കു മുമ്പില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്. 108 ആംബുലന്‍സ് ഡ്രൈവര്‍ സെയ്ഫുദ്ദീനെ (32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. ശ്വാസംമുട്ടലിനു ചികില്‍സതേടിയെത്തിയ മോഹനന്‍ നായരെ ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടു പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വണ്ടിയിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ആംബുലന്‍സിനൊപ്പം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകള്‍, കാര്‍, കട എന്നിവ പൂര്‍ണമായി കത്തിനശിച്ചു. രോഗിയെ ആംബുലന്‍സിനുള്ളില്‍ പ്രവേശിപ്പിച്ച ശേഷം ഓക്സിജന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നു അധികൃതര്‍ വ്യക്തമാക്കി.

0Shares