ആംബുലന്‍സിനു നല്‍കാന്‍ പണമില്ല: പിതാവിന്റെ മൃതദേഹം ബൈക്കിനു പിറകില്‍ മകന്‍ പൊതിഞ്ഞു കെട്ടി.

  • Post category:news
  • Reading time:1 min read
You are currently viewing ആംബുലന്‍സിനു നല്‍കാന്‍ പണമില്ല: പിതാവിന്റെ മൃതദേഹം ബൈക്കിനു പിറകില്‍ മകന്‍ പൊതിഞ്ഞു കെട്ടി.

ഛത്തീസ്ഗഡ്: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ യുവാവ് പിതാവിന്റെ മൃതദേഹം ബൈക്കിനു പിറകില്‍ പൊതിഞ്ഞുകെട്ടി പോസ്റ്റു മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയിലെ ഇര്‍പനാര്‍ ഗ്രാമത്തിലാണ് സംഭവം. തൂങ്ങിമരിച്ച അച്ഛന്റെ മൃതദേഹം പോലിസെത്തി ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ മകന്‍ അച്ഛന്റെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡു കൊണ്ട് പൊതിഞ്ഞ് ബൈക്കിനു പിറകില്‍വെച്ച് കെട്ടുകയായിരുന്നു. മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം ആരോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തു വന്നു. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ യാത്രാ സൗകര്യമില്ലാത്തതിനാല്‍ പൊതുവെ മൃതദേഹം ചുമന്നും കെട്ടിവലിച്ചുമാണ് കൊണ്ടുപോകാറുള്ളത്.

0Shares