അഹമ്മദാബാദ്: പശുക്കള്‍ക്ക് ആംബുലന്‍സും ആധാര്‍കാര്‍ഡും ഏര്‍പ്പെടുത്തി മനുഷ്യരെക്കാള്‍ വില നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിന്നിലാക്കി, പശുക്കളുടെ തലയില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തി ഗുജറാത്ത്. ജിപിഎസ് ഉള്‍പ്പെടുത്തിയ ചിപ്പ് പശുക്കളുടെ തലയില്‍ ഘടിപ്പിക്കാനാണ് ഗുജറാത്ത് ഗോസേവയും ഗോചാര്‍ വികാസ് ബോര്‍ഡും ചേര്‍ന്ന് തയ്യാറെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 50,000 പശുക്കളുടെ തലയിലാണ് ചിപ്പുകള്‍ ഘടിപ്പിക്കുക.

ജിപിഎസിനു പുറമേ, പശുവിന്റെ ഇനം, വയസ്, പാല്‍ ചുരത്തുന്ന അളവ്, ഉടമസ്ഥന്റെ പേര്, ആരോഗ്യ വിവരങ്ങള്‍, നേരത്തെ വളര്‍ന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവയും വെവ്വേറെ നമ്പരും പശുക്കളുടെ തലയിലെ ചിപ്പില്‍ രേഖപ്പെടുത്തി വെയ്ക്കും. ഗോസേവ മൊബൈല്‍ ആപ്പ് വഴി പശുവിന്റെ നീക്കങ്ങള്‍ തത്സമയം ഉടമസ്ഥന് അറിയാനും കഴിയും. ഗോചാര്‍ വികാസ് ബോര്‍ഡിന്റെ ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.