
ന്യൂഡല്‍ഹി: അയോധ്യഭൂമി തര്‍ക്ക കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ പ്രസിദ്ധീകരിക്കുന്നതിനു മാധ്യമങ്ങള്‍ക്ക് നിയന്ത്രണം. അയോധ്യയിലെ കേസ് ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റീസ് ഇബ്രാഹിം ഖലിഫുള്ള പറഞ്ഞു.

മധ്യസ്ഥ ചര്‍ച്ചകളുടെ രഹസ്യ സ്വഭാവം പ്രസിദ്ധീകരിക്കുന്നത് സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്‍പ്, മധ്യസ്ഥസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് സുപ്രീം കോടതിയും വിലക്കേര്‍പ്പെടുത്തിയിരുന്നു. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ജീവനകലാ ആചാര്യന് ശ്രീ.ശ്രീ. രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍.
