അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു; കൊ​ല​യാ​ളി​ക്കാ​യി തെ​ര​ച്ചി​ൽ ആരംഭിച്ച് പോലീസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു; കൊ​ല​യാ​ളി​ക്കാ​യി തെ​ര​ച്ചി​ൽ ആരംഭിച്ച് പോലീസ്

തൃ​ശൂ​ർ അ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണ​ൻ​കു​ഴി താ​ള​ത്തു​പ​റ​ന്പി​ൽ പ്ര​ദീ​പ് (39) ആ​ണു വെ​ട്ടേ​റ്റു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. അ​തി​ര​പ്പി​ള്ളി ക​ണ്ണ​ൻ​കു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണു പ്ര​ദീ​പി​നു വെ​ട്ടേ​റ്റ​ത്.

അ​തി​ര​പ്പി​ള്ളി പ്ളാന്റെഷനി​ലെ പമ്പ് ഓപ്പറേറ്ററായിരുന്നു മ​രി​ച്ച പ്ര​ദീ​പ്. ക​ണ്ണ​ൻ​കു​ഴി സ്വ​ദേ​ശി​യാ​യ ഗി​രീ​ഷാ​ണ് പ്ര​ദീ​പി​നെ വെ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

0Shares