അഹമ്മദ് അഫ്‌സല്‍ എക്‌സലന്‍സി പുരസ്‌കാരം ഇഷ കിഷോറിന് കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing അഹമ്മദ് അഫ്‌സല്‍ എക്‌സലന്‍സി പുരസ്‌കാരം ഇഷ കിഷോറിന് കൈമാറി

കാസര്‍കോട്: വാഹനാപകടത്തില്‍ മരണപ്പെട്ട എസ്.എഫ്.ഐ നേതാവ് അഹമ്മദ് അഫ്‌സലിന്റെ സ്മരണയ്കായി ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ അഹമ്മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡ് നര്‍ത്തകിയും ആക്ടീവിസ്റ്റുമായ ഇഷ കിഷോറിന് ലഭിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം  കരിച്ചേരി ടാഷ്‌ക്കോയില്‍ വെച്ച് ഡി.വൈ.എഫ്.ഐ ജില്ലാ ട്രേഷറര്‍ കെ സബീഷ് കൈമാറി. കലാ-സാംസ്‌കാരിക-സാമൂഹിക രാഷ്ട്രിയ രംഗത്ത് സ്വന്തംവ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെയാണ് അഹമ്മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡിനായി പരിഗണിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ഈ വാകമരച്ചോട്ടിലിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും നടന്നു. യോഗത്തില്‍ ശിവന്‍ ചൂരിക്കോട് അധ്യക്ഷനായി. ബേഡഡുക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ രാമചന്ദ്രന്‍, പായം സുരേഷ്, വിനോദ് പനയാല്‍, എം അനന്തന്‍ എന്നിവര്‍ സംസാരിച്ചു. പ്രജിത്ത് ഉലൂജി സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍ ജിതിന്‍ കുണ്ടംകുഴി(സെക്രട്ടറി), ആര്യ രവീന്ദ്രന്‍(പ്രസിഡന്റ്), ശ്രീജിത്ത് മഞ്ചക്കല്‍(ട്രേഷറര്‍).

0Shares