ഒഡീഷ: ആര്‍ക്കും വേണ്ടാത്ത 500 രൂപ നോട്ടായാലും മതി.. വൈദ്യുതി ഉത്പാദനം സാധ്യം! അതേ ഞെട്ടണ്ട…ഒഡീഷയിലെ നുവാപഡ ജില്ലയിലെ ലച്മന്‍ ഡുണ്ടി എന്ന വിദ്യാര്‍ഥിയാണ് 500 രൂപയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യശ്രദ്ധ വിദ്യയുമായി ആകര്‍ഷിച്ചിരിക്കുന്നത്. അസാധുവാക്കിയ നോട്ടുപോഗിച്ച് അഞ്ച് വാട്ട് വൈദ്യുതി സൃഷ്ടിക്കാമെന്നാണ് ഈ കൊച്ചുമിടുക്കന്റെ കണ്ടുപിടുത്തം. 500 രൂപയുടെ നോട്ടിലെ സിലിക്കണ്‍ ആവരണം ഉപയോഗിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്. നോട്ട് കീറി അതിലെ സിലിക്കണ്‍ ആവരണത്തിനെ ഒരു ട്രാന്‍സ്ഫോര്‍മറുമായി ഘടിപ്പിക്കുന്നു. തുടര്‍ന്ന് സൂര്യപ്രകാശത്തില്‍ വെയ്ക്കുന്നതോടെ വൈദ്യുതി ഉണ്ടാവുമെന്നാണ് ഈ വിദ്യാര്‍ഥി അവകാശപ്പെടുന്നത്. വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഏപ്രില്‍ 12 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലച്മണിന്റെ അവകാശവാദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സര്‍ക്കാരിന് കത്തയച്ചിരുന്നു.

തുടര്‍ന്ന് മെയ് 17 ന് ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. വെറും 15 ദിവസം കൊണ്ടാണ് താന്‍ ഈ കണ്ടുപിടിത്തം നടത്തിയതെന്ന് വിദ്യാര്‍ഥി പറയുന്നു. നോട്ടസാധുവാക്കലിനെ തുടര്‍ന്ന് അസാധുവായ നോട്ടുകളെ എങ്ങനെ കൂടുതല്‍ ഉപയോഗപ്രദമാക്കാം എന്ന ചിന്തയാണ് കണ്ടുപിടിത്തത്തിന് പിന്നിലെന്ന് ലച്മണ്‍ പറയുന്നു. നോട്ട് കീറിയപ്പോള്‍ അതിനുള്ളിലുള്ള സിലിക്കണ്‍ ആവരണം തന്റെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് തന്റെ പരീക്ഷണളെ തുടര്‍ന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി പറയുന്നു. തന്റെ കണ്ടുപിടിത്തം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ആരും വലിയ ശ്രദ്ധ നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ് വിവരം രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. കര്‍ഷകകുടുംബത്തില്‍ ജനിച്ച ലച്മണ്‍ ഡുണ്ടി ബള്‍ബുകള്‍ ഉണ്ടാക്കിയും അവ വിപണനം നടത്തിയും വരുമാനം കണ്ടെത്തുന്നുണ്ട്. തന്റെ കണ്ടുപിടിത്തം എല്ലാവരും അറിഞ്ഞതില്‍ അഭിമാനം കൊള്ളുകയാണ് കൊച്ചുമിടുക്കന്‍.