അസാധു നോട്ടുകള്‍ കൈവശം വയ്ക്കാന്‍ നിബന്ധനകളേറെ.

  • Post category:news
  • Reading time:1 min read
You are currently viewing അസാധു നോട്ടുകള്‍ കൈവശം വയ്ക്കാന്‍ നിബന്ധനകളേറെ.

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ കൈയ്യില്‍ വയ്ക്കാം, എന്നാല്‍ പത്തിലധികം നോട്ടുകള്‍ കൈയ്യില്‍ വച്ചാല്‍ അതിന് പിഴ ഈടാക്കേണ്ടി വരും. അതേ സമയം പഠനം, ഗവേഷണം, നാണയ ശാസ്ത്രം എന്നിവയ്ക്കായി 25 അസാധു നോട്ടുകള്‍ വരെ കൈവശം വയ്ക്കാം. ഇതിനായുള്ള നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.

‘ദി സ്‌പെസിഫൈഡ് ബാങ്ക് നോട്‌സ് (സെസേഷന്‍ ഓഫ് ലയബിലിറ്റീസ്) ബില്‍, 2017’ എന്ന പേരില്‍ കഴിഞ്ഞ മാസമാണ് പാര്‍ലമെന്റ് പുതിയ നിയമ നിര്‍മ്മാണം പാസ്സാക്കിയത്. ഇതില്‍ റദ്ദാക്കിയ 500,1000 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഏറ്റവും കുറഞ്ഞത് 10,000 രൂപയാണ് പിഴയൊടുക്കേണ്ടത്.

0Shares