അവിഹിതബന്ധമുണ്ടെന്ന് സംശയം; വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing അവിഹിതബന്ധമുണ്ടെന്ന് സംശയം; വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിൽ വനിത ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷ് ഗോദ്റയാണ് കൊല്ലപ്പെട്ടത്. യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് അവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

മുന്‍സൈനികനായ ഭര്‍ത്താവ് സുനിൽ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയത്താല്‍ ഭാര്യയെ വെടിവെച്ചു എന്ന് പോലീസിനെ വിളിച്ചറിയിച്ച ശേഷം ഇയാൾ ഒളിവിൽ‌ പോയെന്നാണ് വിവരം.പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. അതേസമയം യുവതിക്ക് വഴിവിട്ട ബന്ധം ആരുമായും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.

0Shares