അവിഷ്ണയുടെ ആരോഗ്യ നില വഷളായതായി ഡോക്ടർമാർ: ഉമ്മന്‍ ചാണ്ടി ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing അവിഷ്ണയുടെ ആരോഗ്യ നില വഷളായതായി ഡോക്ടർമാർ: ഉമ്മന്‍ ചാണ്ടി ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ചു.

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം മൂലം ആരോഗ്യ നില വഷളായതായി ഡോക്ടർമാർ. മൂന്നാം ദിനം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിനാൽ പിന്നോട്ടില്ലെന്നും മരണം വരെ സമരം ചെയ്യാൻ തയ്യാറാണെന്നും അവിഷ്ണ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ചു.

നിരാഹാരസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പൊലീസ് നടപടി ന്യായീകരിക്കുന്നതിന് സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. അവിഷ്ണയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares