അവസാനിക്കാത്ത അന്ധവിശ്വാസം: കുടുംബത്തിന്റെ അഭിവൃദ്ധിക്കായി ബാലവിവാഹം നടത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്.

  • Post category:news
  • Reading time:1 min read
You are currently viewing അവസാനിക്കാത്ത അന്ധവിശ്വാസം: കുടുംബത്തിന്റെ അഭിവൃദ്ധിക്കായി ബാലവിവാഹം നടത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്.

ഹൈദരാബാദ്: അനാചാരങ്ങളില്‍ വിശ്വസിച്ച് രഹസ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവാഹം നടത്തി. ഹൈദരാബാദിലാണ് 13 ഉം 15 വയസ്സുള്ള കുട്ടികളുടെ വിവാഹം നടത്തിയത്. കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് കുട്ടികളുടെ വിവാഹം നടത്തിയതെന്നാണ് മാതാപിതാക്കളുടെ വാദം. നിയമം എതിരാണെങ്കിലും തങ്ങള്‍ ചെയ്യുന്നാതാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ജനത ഇപ്പോഴും സമൂഹത്തില്‍ ജീവിക്കുന്നതിന്റെ തെളിവാണിത്. സംഭവത്തില്‍ ഇടപെട്ട് കുട്ടികളെ ബാല സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര്‍. ബാല വിവാഹ നിരോധന നിയമ പ്രകാരം വീട്ടുകാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

0Shares