അവസാനം ഹൈക്കോടതി സ്വമേധയാ കേസെടുത്തു; മധുവിന്റെ മരണത്തെക്കുറിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം

  • Post category:news
  • Reading time:1 min read
You are currently viewing അവസാനം ഹൈക്കോടതി സ്വമേധയാ കേസെടുത്തു; മധുവിന്റെ മരണത്തെക്കുറിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവാവ് മധുവിന്റെ കേസില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കോടതി പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സംഭവം സാക്ഷര കേരളത്തിന് നാണക്കേടാണെന്നാണ് കത്തില്‍ പറയുന്നത്. വിദ്യാസമ്പന്നരായ ജനതയ്ക്ക് യോജ്യമായ പ്രവര്‍ത്തിയല്ല നടന്നത്. സമൂഹത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങളില്‍ തിരുത്തല്‍ നടപടികള്‍ക്കായി കോടതി ഇടപെടണമെന്നും കത്തില്‍ പറയുന്നു. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത സംഭവത്തെ ഗൗരവമായി തന്നെ കാണണം.സംഭവത്തെ കുറിച്ച് സമഗ്രവും ഫലപ്രദമായ അന്വേഷണവും വിചാരണയും നടത്തണം. മധുവിന്റെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.അതേസമയം ഭക്ഷണത്തിന്റെ ക്ഷാമമല്ല മധുവിന്റെ കാര്യത്തില്‍ സംഭവിച്ചത് മറിച്ച് ക്രിമിനല്‍ കുറ്റമാണെന്നും ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന കൈയ്യേറ്റം വ്യാപകമാകുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് കേസന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

0Shares