
കോഴിക്കോട്: കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി സൂചന. പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് മലയാളികള്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്നു പേരും കാസര്‍കോട് പടന്ന സ്വദേശികളായിരുന്നു. പാലക്കാട് സ്വദേശിയായ ഒരാളും സിറിയയില്‍ കഴിഞ്ഞ മാസമുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു. ഇതോടെ ഐ.എസില്‍ ചേരാന്‍ പോയി മരിച്ച മലയാളികളുടെ എണ്ണം പത്തായി.