ചെന്നൈ: വേലി തന്നെ വിളവു തിന്നുന്നുവെന്ന് പഴമക്കാര്‍ പറയുന്നത് നൂറുശതമാനവും ശരിയാണെന്നു തെളിയിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍. കൈക്കുലി വാങ്ങുന്നതിനിടയില്‍ വിശാഖപട്ടണം സ്വദേശിയായ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റുചെയ്തു. കറന്‍സി നിയന്ത്രണം നിലനില്‍ക്കുന്നതിനടയില്‍ മറ്റു വഴികളാണ് അഴിമതിക്കായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീനിവാസ റാവു സ്വീകരിച്ചത്.

ഒരു കെട്ടിട നിര്‍മാതാവ് തന്റെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനു കൈക്കൂലിയായി 1.5 ലക്ഷം രൂപയും ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഒരു ഫ്‌ളാറ്റുമാണ് ശ്രീനിവാസ റാവു ആവശ്യപ്പെട്ടത്. കൈക്കൂലിയായി ആവശ്യപ്പെട്ട 1.5 ലക്ഷം രൂപ അഞ്ചു തവണയായിട്ട് വാങ്ങാനാണ് പദ്ധതിയിട്ടത്. അതിന്റെ ആദ്യ ഗഡുവായ 30,000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് ശ്രീനിവാസ റാവു പിടിയിലായത്. 